ബെംഗളൂരു: ബെംഗളൂരുവിൽ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. ചന്നരായപട്ടണ സ്വദേശിനി കൽപന (47), സുഹൃത്തുക്കളായ ആറു പേർ എന്നിവരാണ് അറസ്റ്റിലായത്. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് പ്രതികൾ പലരിൽ നിന്നുമായും തട്ടിയെടുത്തത്.
മൾട്ടി ലെവൽ മാർക്കറ്റിംഗ് ടൈപ്പ് മണി ഡബിൾ സ്കീം വഴി ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്താണ് ഇരകളെ ഇവർ കബളിപ്പിച്ചത്. പിന്നീട് പണം തിരികെ ചോദിക്കുന്നവരോട് തൻ്റെ പണം ഇഡി പിടിച്ചെടുത്തുവെന്നും ആർബിഐയിൽ നിക്ഷേപിച്ചെന്നുമാണ് പറഞ്ഞിരുന്നത്.
ഹെബ്ബാൾ സ്വദേശി ജയന്ത് നൽകിയ പരാതിയിലാണ് തട്ടിപ്പ് പുറത്താകുന്നത്. ജയന്തിൽ നിന്നും നാല് കോടി രൂപയോളമാണ് പലതവണയായി പ്രതികൾ വാങ്ങിയത്. എന്നാൽ അടുത്തിടെ പണം തിരിച്ചു ചോധിച്ചപോൾ തൻ്റെ പണം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും ആർബിഐയും പിടിച്ചെടുത്തുവെന്നും ഫണ്ട് പരിശോധനയ്ക്ക് ശേഷം റിലീസ് ചെയ്തുകഴിഞ്ഞാൽ ഉയർന്ന റിട്ടേൺ നൽകുമെന്നുമായിരുന്നു പ്രതികളുടെ മറുപടി.
ഇതിൽ സംശയം തോന്നിയ ജയന്ത് പോലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ നിരവധി പേരെ കബളിപ്പിച്ച് 23 കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
TAGS: KARNATAKA | MONEY FRAUD
SUMMARY: Woman among seven arrested for duping people of crores
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…
തിരുവല്ല: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40…
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ…