KARNATAKA

ബൈക്ക് ടാക്സി അനുവദിക്കണം; കോടതിയെ സമീപിച്ച് വനിതായാത്രക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് സര്‍വീസ് നിരോധിച്ച ബൈക്ക് ടാക്സികൾ പുനരാരംഭിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് വനിതായാത്രക്കാർ. ബൈക്ക് ടാക്സി നിരോധനത്തിനെതിരേ ഒല, റാപ്പിഡോ തുടങ്ങിയ കമ്പനികൾ സമർപ്പിച്ച ഹർജിയിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ടാണ് ഒരുകൂട്ടം യാത്രക്കാർ കോടതിയിൽ അപേക്ഷനൽകിയത്. ബൈക്ക് ടാക്സി സുരക്ഷിതമാണെന്ന് ഇവർ കോടതിയിൽപ്പറഞ്ഞു.

അതേസമയം ബൈക്ക് ടാക്സിക്ക് അനുമതി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴും സർക്കാരിന്റെ നിലപാട്. ബൈക്ക് ടാക്സികൾക്ക് അനുമതി നൽകുന്നത് നിലവിൽ പരിഗണനയില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
SUMMARY: Women commuters approach court to allow bike taxis

NEWS DESK

Recent Posts

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു

പാലക്കാട്‌: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ പാലക്കാട് സ്വദേശിക്ക് രോഗബാധ…

30 minutes ago

ബിന്ദുവിന്റെ കുടുംബത്തിന് 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ ചാണ്ടി ഉമ്മന്‍ എംഎല്‍എ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ ചാണ്ടി ഉമ്മന്‍ എംഎല്‍എ.…

2 hours ago

പെണ്‍കുട്ടികളോട് സംസാരിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

ചെന്നൈ: പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു…

3 hours ago

പാലക്കാട് യുവതിക്ക് നിപ്പ; 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്ടെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.…

3 hours ago

സ്വര്‍ണവില വീണ്ടും താഴോട്ട്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 72,400 രൂപയായി. ഗ്രാമിന് 55 രൂപ…

4 hours ago

ദുര്‍ബലനായ എതിരാളിയെന്ന് പരിഹാസം; ഒടുവില്‍ കാള്‍സന് ചെസ് ബോര്‍ഡില്‍ മറുപടി നല്‍കി ഡി ഗുകേഷ്

സബ്രെഗ്: തന്നെ ദുർബലനായ കളിക്കാരനെന്നു വിളിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സന് ചെസ് ബോർഡില്‍ തന്നെ…

5 hours ago