ബെംഗളൂരു: സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറായ യുവതി മരിച്ചു. രാമനഗര മലവള്ളി ഹലഗൂരിലെ ബസപുര ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ശരണ്യ ഗൗഡയാണ് (25) മരിച്ചത്.
ബലെഹൊന്നൂർ ഗ്രാമവാസിയായ ശരണ്യ കഴിഞ്ഞ ഒരു വർഷമായി കനകപുര താലൂക്കിലെ സത്തനൂർ പഞ്ചായത്തിൽ എൻആർഇജിഎ ജൂനിയർ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു.
ബലെഹൊന്നൂരിൽ നിന്ന് ഹലഗൂരിലേക്ക് ശരണ്യ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിരെ നിന്ന് വന്ന ബൈക്ക് സ്കൂട്ടിയിലേക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശരണ്യയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഹലഗൂർ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Women dies after scooty and bike collides
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനും, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്തിലേക്ക്…
ആലപ്പുഴ: വിദ്യാർഥിയുടെ ബാഗില്‍ നിന്ന് കിട്ടിയ വെടിയുണ്ടകള്‍ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തില്‍ നടത്തിയ…
ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…
ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ്…
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…