ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹാസൻ കരേക്കരെ ഗ്രാമത്തിലെ കാർഷിക കോളേജിന് മുന്നിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹാസൻ ഹൊസകൊപ്പലു ലേഔട്ടിൽ താമസിക്കുന്ന ശാന്തമ്മ (45) ആണ് മരിച്ചത്. മുമ്പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആൾട്ടോ കാർ എതിർദിശയിൽ നിന്ന് വന്ന വാഗൺർ കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ശാന്തമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ പരുക്കേറ്റ ഇവരുടെ ഭർത്താവ് നാഗേഷും അവരുടെ ആറ് വയസ്സുള്ള കുട്ടി യുക്തിയും ഗൗരമ്മയും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളുടെയും മുൻവശം പൂർണമായും തകർന്നു. സംഭവത്തിൽ ശാന്തിഗ്രാമ പോലീസ് കേസെടുത്തു.
TAGS: ACCIDENT | KARNATAKA
SUMMARY: Woman dies, three injured after car hit another
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…
ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…