ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൈസൂരു റോഡിന് സമീപമാണ് സംഭവം. വെള്ളം ശേഖരിക്കാൻ വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ യുവതിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സെൽവിയാണ് മരിച്ചത്. ആനന്ദപുരയ്ക്ക് സമീപം താമസിക്കുന്ന സെൽവി ഉൾപ്പെടെയുള്ള നിരവധി പേർ വെള്ളം എടുക്കുന്ന പമ്പ് ആണിത്. ഈ പ്രദേശത്തെ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ഇതുവരെ ലഭ്യമായിട്ടില്ല.
അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് സെൽവിയുടെ കുടുംബവും, നാട്ടുകാരും ആരോപിച്ചു. സെൽവിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആനന്ദപുര നിവാസികളെ മൈസൂരു റോഡിൽ പ്രതിഷേധിച്ചു. ഇതേതുടർന്ന് മൈസൂരു റോഡ് ഗതാഗതം ഇരുവശത്തും പൂർണ്ണമായും തടസ്സപ്പെട്ടു. പ്രതിഷേധക്കാർ ബിഡബ്ല്യുഎസ്എസ്ബിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചാമരാജ്പേട്ട് എംഎൽഎയും മന്ത്രിയുമായ ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ മരിച്ച സ്ത്രീയുടെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതായി മന്ത്രി സമീർ അഹ്‌മദ് ഖാൻ പറഞ്ഞു.
TAGS: BENGALURU
SUMMARY: Woman electrocuted to death while switching on water pump
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…