Categories: KARNATAKATOP NEWS

സ്ത്രീധനപീഡനം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹകാർ നഗർ സ്വദേശി മാനസയാണ് (24) മരിച്ചത്. സ്ത്രീധനപീഡനം കാരണം യുവതി സ്വയം ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മാനസയുടെ ഭർത്താവ് കോലാർ തൂരണ്ടഹള്ളി സ്വദേശി ഉല്ലാസ് ഗൗഡയ്ക്കെതിരെയും ഇയാളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു.

ഒരു വർഷം മുമ്പാണ് മാനസയും ഉല്ലാസും വിവാഹിതരായത്. സ്ത്രീധനത്തിൻ്റെ പേരിൽ ഉല്ലാസ് ഗൗഡയുടെ കുടുംബാംഗങ്ങൾ മാനസയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇരു കുടുംബങ്ങളും ചേർന്ന് രണ്ട് മൂന്ന് തവണ ഒത്തുതീർപ്പ് ചർച്ചകളും ആലോചനകളും നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല. യുവതിയിൽ നിന്ന് കൂടുതൽ പണം വേണമെന്നായിരുന്നു ഉല്ലാസിന്റെയും കുടുംബത്തിന്റെയും ആവശ്യം.

എന്നാൽ പണം നൽകാതായതോടെ ഉല്ലാസ്, മാനസയെ അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചയച്ചു. പിന്നീട് വിവാഹമോചനവുമായി മുന്നോട്ടുപോകാൻ മാനസയ്ക്ക് വക്കീൽ മുഖേന നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം മാനസ ഉല്ലാസിന്റെ വീട്ടിലേക്ക് പോകുകയും, ഇവിടെ വെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മാനസയുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തൻ്റെ മരണത്തിന് ആരും ഉത്തരവാദികളല്ല. താൻ കാരണം ഭർത്താവ് ഉല്ലാസിൻ്റെ കുടുംബം കഷ്ടപ്പെടുന്നു. ഇക്കാരണത്താലാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കോലാർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | CRIME
SUMMARY: Woman ends life over dowry harassment inside husband home

Savre Digital

Recent Posts

ശബരിമല മകരവിളക്ക്: പ്രവേശനം 35,000 പേര്‍ക്ക് മാത്രം, നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…

8 minutes ago

ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; 1.75 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബ്ബി​ൽ

ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…

15 minutes ago

രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണം; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…

40 minutes ago

തിരുവനന്തപുരത്ത് വാഹന പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…

1 hour ago

മലയാള ഭാഷ ബിൽ ഭാഷാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത്, ​മല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…

2 hours ago

‘ബഷീർ ഓർമ്മ’; റൈറ്റേഴ്‌സ് ഫോറം വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി നാളെ

ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി 'ബഷീർ ഓർമ്മ'…

2 hours ago