Categories: BENGALURU UPDATES

തുപ്പുന്നതിനിടെ യുവതിയുടെ തല കെഎസ്ആർടിസി ബസിൻ്റെ ജനാലയിൽ കുടുങ്ങി

ബെംഗളൂരു: തുപ്പാൻ വേണ്ടി തല പുറത്തേക്കിട്ട യുവതിയുടെ തല കർണാടക ആർടിസി ബസിൻ്റെ ജനാലയിൽ കുടുങ്ങി. ബസിൻ്റെ എമർജൻസി എക്സിറ്റിലെ ചെറിയ ജനാലയിലൂടെയാണ് യുവതി തുപ്പാൻ ശ്രമിച്ചത്. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പരുക്കുകൾ ഒന്നുമില്ലാതെയാണ് യുവതിയെ രക്ഷിച്ചത്. ഫയർ ഫോഴ്സ്, പോലീസ്, ബസ് ഡ്രൈവറും, കണ്ടക്ടറും, സഹയാത്രക്കാരും ചേർന്നാണ് യുവതിയെ രക്ഷിച്ചത്.

യുവതിയുടെ തല കുടുങ്ങിയതറിഞ്ഞ് ഉടൻ ഡ്രൈവർ ബസ് നിർത്തി. ഡ്രൈവറും, സഹയാത്രക്കാരും പല വഴികളും ശ്രമിച്ചെങ്കിലും യുവതിയുടെ തല പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഫയർ ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിച്ചത്.

Savre Digital

Recent Posts

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

48 minutes ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

2 hours ago

കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളിയില്‍ പെരുന്നാൾ കൊടിയേറി

ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…

2 hours ago

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…

2 hours ago

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

2 hours ago

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…

2 hours ago