ബെംഗളൂരു: ജിഗനിയിൽ 26 വയസ്സുകാരിയെ നടുറോഡിൽവച്ച് ലൈംഗികമായി അതിക്രമിച്ചതായി പരാതി. ഞായറാഴ്ച വൈകുന്നേരം 4ന് മൈലസന്ദ്രയ്ക്കു സമീപം പ്രഭാകർ റെഡ്ഡി ലേഔട്ടിലാണ് സംഭവം.
2 കുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. കടയിലേക്കു പോകുകയായിരുന്ന യുവതിയെ ഒരു സംഘം തടഞ്ഞു നിർത്തി ശരീരത്തിൽ തൊടാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മർദിക്കുകയായിരുന്നു. ഒരു ഇരുചക്രവാഹന യാത്രക്കാരനാണ് യുവതിയെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയത്. എന്നാൽ യുവതിയെ പിന്തുടർന്ന അക്രമികൾ വീട്ടിൽ എത്തി ബഹളമുണ്ടാക്കിയതായും പരാതിയുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് പൊലീസ് കേസെടുത്തത്. ബിസിനസുകാരനായ കനിക്യ സ്വാമി, മകൻ ജോൺ റിച്ചാർഡ്(24) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
SUMMARY: Women molested and assaulted by a group of men.
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…