കൊച്ചി: ആലുവയിലെ ലോഡ്ജ് മുറിയിൽ യുവതിയെ ആൺസുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ട സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. ആൺസുഹൃത്ത് നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ അർധരാത്രിയോടെയാണ് കൊലപാതകം നടന്നത്. ആലുവയിലെ തോട്ടുങ്ങൽ എന്ന ലോഡ്ജിൽ ബിനു റൂമെടുക്കുകയായിരുന്നു. പിന്നാലെ അഖിലയും എത്തി. എന്നാൽ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടതാണ് തർക്കത്തിനു കാരണമായത്. തർക്കം മൂർഛിച്ചതോടെ ബിനു, അഖിലയുടെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിനു ശേഷം സുഹൃത്തുക്കളെ ഫോണിൽ വിളിച്ച ബിനു അഖിലയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞു. ഒപ്പം മൃതദേഹം വിഡിയോ കോളിലൂടെ കാണിക്കുകയും ചെയ്തു. ഇതു കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കളിലൊരാളാണ് ആലുവ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു.
ബിനുവും അഖിലയും ഇടയ്ക്കിടെ ലോഡ്ജിലെത്തി താമസിക്കാറുണ്ടെന്നാണ് ജീവനക്കാർ നൽകുന്ന വിവരം
SUMMARY: Women murdered at Aluva lodge, boy friend arrested
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 120 രൂപയും ഒരു പവൻ സ്വർണത്തന് 960…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ടാക്കി. ഇതോടെ…
ന്യൂഡൽഹി: ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്കി ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച്…
ആലപ്പുഴ: യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി ഭർത്താവ്. മണ്ണഞ്ചേരി സ്വദേശി കെ ഇ ഫാഖിത്തയെ (32) ആണ് കാണാതായത്.…
ചെന്നൈ: കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കല്‍ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക്…
കൊച്ചി: മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയില്‍ തെളിവെടുപ്പ് . അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ശ്വേതാ…