തിരുവനന്തപുരം: സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കേരള പോലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിൽ നിർദേശം. സ്ത്രീകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്നും സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ വനിത ഉദ്യോഗസ്ഥരുണ്ടാകണമെന്നും രേഖ വ്യക്തമാക്കുന്നു.
പരാതിയിൽ കേസെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന്റെ കാരണം രേഖാമൂലം പരാതിക്കാരനെ അറിയിക്കണം. അറസ്റ്റ് മെമ്മോയിൽ പ്രതിയുടെ കുടുംബമോ പ്രദേശത്തെ പ്രമുഖ വ്യക്തിയോ സാക്ഷ്യപ്പെടുത്തണം. അറസ്റ്റിലാകുന്നവർക്ക് അഭിഭാഷകനുമായി സംസാരിക്കാൻ അവസരമൊരുക്കണം. കസ്റ്റഡിയിലുള്ളവരെ ഓരോ 2 ദിവസം കൂടുമ്പോഴും മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കണം. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പേരും ഔദ്യോഗിക പദവിയും വ്യക്തമാക്കുന്ന നെയിംബോർഡ് ധരിക്കണം.
പ്രതി അറസ്റ്റിനെ എതിർക്കുകയാണെങ്കിൽ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥന് ആവശ്യമായ ബലം പ്രയോഗിക്കാം. ഉപയോഗിക്കുന്ന ബലം യഥാർഥ ബലത്തിന്റെ ആവശ്യത്തിന് ആനുപാതികമായിരിക്കണം. അറസ്റ്റിലാകുന്ന ഒരു വ്യക്തിയും രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലെന്നും പൗരാവകാശ രേഖ വ്യക്തമാക്കുന്നു.
SUMMARY: women not arrest in night
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…