ബെംഗളൂരു: ഓൺലൈൻ ആപ്പിൽ ക്യാബ് ബുക്ക് ചെയ്ത യുവതിക്ക് നേരെ പീഡനശ്രമം. കമ്മനഹള്ളിയിലെ ചിക്കണ്ണ ലേഔട്ടിൽ നിന്ന് വൈറ്റ്ഫീൽഡിലേക്ക് ഊബർ ക്യാബ് ബുക്ക് ചെയ്ത യുവതിയാണ് ലൈംഗികാതിക്രമത്തിനിരയായത്. യുവതിയുടെ പരാതിയിൽ ബാനസവാടി പോലീസ് കേസെടുത്തു.
ജനുവരി 27ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. ക്യാബ് പിക്കപ്പ് പോയിന്റിൽ എത്തിയ ഉടൻ യുവതി അകത്ത് കയറി. എന്നാൽ, അജ്ഞാതരായ രണ്ട് പേർ അകത്തുണ്ടായിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞു.
ഇവരെ കണ്ടപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ച തന്നെ ബലമായി ആക്രമിക്കുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. താൻ ബഹളം വെക്കാൻ തുടങ്ങിയതോടെ നടുറോഡിൽ തന്നെ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
TAGS: BENGALURU | ATTACK
SUMMARY: Woman attacked, molested by two men after getting into cab in Kammanahalli
ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…
വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…