ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ വിളിച്ചു പറഞ്ഞ യുവതി കസ്റ്റഡിയിൽ. പൂനെ സ്വദേശിനി ഇന്ദ്ര രാജ്വർ (29) ആണ് കസ്റ്റഡിയിലായത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.
തന്റെ കാമുകൻ മുംബൈയിലേക്ക് പോകുന്നത് തടയാനാണ് കോൾ ചെയ്തതെന്നാണ് യുവതിയുടെ മൊഴി. ഇയാൾ പുറപ്പെടാനിരുന്ന വിമാനത്തിൽ ബോംബ് വെച്ചതായി യുവതി വിമാനത്താവളത്തിലെ ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. കോൾ ലഭിച്ചതിനെ തുടർന്ന് എയർപോർട്ട് അതോറിറ്റി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
TAGS: BENGALURU UPDATES | FAKE THREAT
SUMMARY: Women makes hoax bomb call to airport detained
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…