ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം വനിതാവിഭാഗം സുരഭിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രവനിതാദിനം ആഘോഷിച്ചു. അസോസിയേറ്റ് ജനറൽ കൗൺസൽ, ലീഗൽ & കൊമേഴ്സ്യൽ അഫയേഴ്സ് ഹെഡ് ഗിരിജ രാജ്, കിൻഡർ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീവള്ളി എന്നിവർ മുഖ്യാതിഥികളായി.
വിദ്യാഭ്യാസം വീട്ടിൽ നിന്ന് തുടങ്ങേണ്ടതിന്റെ ആവശ്യകതയും അതുവഴി എങ്ങനെ സ്ത്രീകൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ കഴിയുമെന്നതിനെപ്പറ്റി ഗിരിജ രാജ് വിശദീകരിച്ചു. സ്ത്രീകൾ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങളും അവയെ ഫലപ്രദമായി അറിയാനും നേരിടാനുമുള്ള വഴികളെക്കുറിച്ചും ശ്രീവള്ളി ക്ലാസെടുത്തു.
സുരഭിയിലെ അമ്മമാരും യുവതികളും കുട്ടികളും ചേർന്ന് നൃത്തനൃത്യങ്ങളും ഗാനങ്ങളും മത്സരങ്ങളും കോർത്തിണക്കിയ കലാപരിപാടികൾ അവതരിപ്പിച്ചു. രേഷ്മ കെ കുമാർ, അഞ്ജു ചന്ദ്രൻ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.
<br>
TAGS : WOMENS DAY | KUNDALAHALLI KERALA SAMAJAM
ഡല്‍ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല്‍ ഓഫ് ഇന്ത്യ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങളാലും പ്രശ്നങ്ങളാലും'…
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരുക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…
ബോണ്‍: സ്വിറ്റ്സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.…
ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…
ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന് (മനു -…
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…