LATEST NEWS

പുതുചരിത്രമെഴുതി പെണ്‍പട; വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്‌ത്തി ക​ന്നി​കിരീ​ടത്തിൽ മുത്തമിട്ട് ഇന്ത്യ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രമെഴുതി വനിതകൾ. മുംബൈ ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഏകദിന വനിതാ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ച് നമ്മുടെ സ്വന്തം പെണ്‍പട ഐ.സി.സി ലോകകപ്പ് സ്വന്തമാക്കി. 1973ൽ തുടങ്ങിയ വനിതാ ലോകകപ്പിന്റെ 13–ാം എഡിഷനിലാണ് ഇന്ത്യന്‍ കീരിട സ്വപ്നം പൂവണിഞ്ഞത്. 2005ലും 2017ലും ഫൈനലിൽ തകര്‍ന്നുപോയ കിരീട മോഹമാണ് സ്വന്തം തട്ടകമായ മുംബൈയില്‍ വെച്ച് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുനത്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 298 റൺസ് നേടി. സ്മൃതി മന്ഥന (58 പന്തില്‍ 45), ഷഫാലി വര്‍മ (78ല്‍ 87), ജെമിമ റോഡ്രിഗസ് (37ല്‍ 24), ദീപ്തി ശര്‍മ (58ല്‍ 58), റിച്ച ഘോഷ് (24ല്‍ 34) എന്നിവരുടെ കിടയറ്റ ബാറ്റിംഗാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 20ഉം അമന്‍ജോത് കൗര്‍ 12ഉം റണ്‍സെടുത്തു. രാധ യാദവ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ 51 റ​ണ്‍​സ് ചേ​ര്‍​ക്കാ​ന്‍ വോ​ള്‍​വാ​ര്‍​ഡ് – ട​സ്മി​ന്‍ ബ്രി​ട്ട്‌​സ് (23) സ​ഖ്യ​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ട​സ്മി​ന്‍ 10-ാം ഓ​വ​റി​ല്‍ അ​മ​ന്‍​ജോ​ത് കൗ​റി​ന്റെ നേ​രി​ട്ടു​ള്ള ഏ​റി​ല്‍ റ​ണ്ണൗ​ട്ടാ​യി.പി​ന്നാ​ലെ അ​ന്ന​കെ ബോ​ഷ് (0) ശ്രീ​ച​ര​ണി​യു​ടെ പ​ന്തി​ല്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ങ്ങി. സു​നെ ലു​സ് (2), മ​രി​സാ​നെ കാ​പ്പ് (4), സി​നാ​ലോ ജാ​ഫ്ത (16) എ​ന്നി​വ​രെ​ല്ലാം നി​രാ​ശ​പ്പെ​ടു​ത്തി. ഇ​തോ​ടെ അ​ഞ്ചി​ന് 148 എ​ന്ന നി​ല​യി​ലാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക. പിന്നാലെ വാ​ള്‍​വാ​ര്‍​ഡ് – അ​നെ​കെ ബോ​ഷ് സ​ഖ്യം 61 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. ബോ​ഷ്, ദീ​പ്തി​യു​ടെ പ​ന്തി​ല്‍ ബൗ​ള്‍​ഡാ​യി. വൈ​കാ​തെ വോ​ള്‍​വാ​ര്‍​ഡും മ​ട​ങ്ങി. ഇ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​തീ​ക്ഷ​ക​ള്‍ അ​വ​സാ​നി​ച്ചു. ക്ലോ ​ട്രൈ​യോ​ണ്‍ (9), ന​തീ​ന്‍ ഡി ​ക്ലാ​ര്‍​ക്ക് (18), അ​യ​ബോ​ന്‍​ഗ ഖാ​ക (1) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു​താ​ര​ങ്ങ​ള്‍. മ്ലാ​ബ പു​റ​ത്താ​വാ​തെ നി​ന്നു.

SUMMARY: Women’s team creates history; India beats South Africa by 52 runs to win maiden Women’s ODI World Cup

NEWS DESK

Recent Posts

കണ്ണൂരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍

കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…

6 minutes ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…

60 minutes ago

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…

1 hour ago

കെഇഎ വാർഷികം നവംബർ 9 ന്

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…

2 hours ago

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം: കുറ്റം സമ്മതിച്ച്‌ പ്രതി, വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതില്‍…

2 hours ago

ലോണ്‍ തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകള്‍ കണ്ടെത്തി

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പില്‍ ഗ്രൂപ്പിന്റെ വസ്തുവകകള്‍…

3 hours ago