LATEST NEWS

വനിതാ ലോകകപ്പ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയില്‍

പുണെ: വനിതാ ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 53 റൺസിനു തോൽപ്പിച്ച ഇന്ത്യ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ഓപ്പണർമാർ സ്മൃതി മന്ഥനയും പ്രതീക റാവലും നേടിയ സെഞ്ചുറികളാണ് ഇന്ത്യൻ വിജയത്തിനു കരുത്ത് പകർന്നത്. മഴ കാരണം ആദ്യം 49 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് നേടിയത്. അടുത്ത മഴയ്ക്ക് ന്യൂസിലൻഡിന്‍റെ വിജയലക്ഷ്യം 44 ഓവറിൽ 325 റൺസായി പുനർനിർണയിച്ചു. ഇതു പിന്തുടർന്ന കിവികളെ 271/8 എന്ന സ്കോറിൽ ഒതുക്കി നിർത്തുകയായിരുന്നു ഇന്ത്യൻ ബൗളർമാർ.

ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈൻ ആതിഥേയരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. തുടക്കം കരുതലോടെയായിരുന്നെങ്കിലും, ക്രമേണ റൺ റേറ്റ് ഉയർത്തിയ ഇന്ത്യൻ ഓപ്പണർമാർ 33.2 ഓവറിൽ 212 റൺസിന്‍റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.

95 പന്തിൽ പത്ത് ഫോറും നാല് സിക്സും സഹിതം 109 റൺസെടുത്ത സ്മൃതിയാണ് ആദ്യം പുറത്തായത്. വനിതാ ഏകദിനത്തിൽ സ്മൃതിക്ക് ഇതു പതിനാലാം സെഞ്ചുറിയാണെങ്കിൽ, പ്രതീക അന്താരാഷ്ട്ര കരിയറിലെ രണ്ടാം സെഞ്ചുറിയാണ് കുറിച്ചത്. പ്രതീക 134 പന്തിൽ 13 ഫോറും രണ്ട് സിക്സും സഹിതം 122 റൺസെടുത്തും പുറത്തായി.

മഴ കാരണം ആദ്യം കളി നിർത്തി വയ്ക്കുമ്പോൾ ഇന്ത്യ 48 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 329 റൺസാണ് എടുത്തിരുന്നത്. കളി പുനരാരംഭിച്ചപ്പോൾ ഒരോവർ കൂടിയേ ബാറ്റ് ചെയ്യാനായുള്ളൂ. 11 റൺസ് പിറന്ന ഈ ഓവറിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ (10) വിക്കറ്റും ഇന്ത്യക്കു നഷ്ടമായി.

നേരത്തെ, മൂന്നാം നമ്പറിലേക്ക് പ്രമോഷൻ കിട്ടിയ ജമീമ റോഡ്രിഗസ് 55 പന്തിൽ 11 ഫോർ ഉൾപ്പെടെ 76 റൺസെടുത്തു പുറത്താകാതെ നിന്നു. നേരിട്ട ഒരേയൊരു പന്ത് വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് ബൗണ്ടറി കടത്തി.

മറുപടി ബാറ്റിങ്ങിൽ കിവികൾക്ക് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ ഉണർത്താനായില്ല. 59 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ അവർക്കു വേണ്ടി ബ്രൂക്ക് ഹാലിഡേയും (81) വിക്കറ്റ് കീപ്പർ ഇസബെല്ല ഗേസും (65 നോട്ടൗട്ട്) അർധ സെഞ്ചുറികൾ നേടിയെങ്കിലും, ആവശ്യമായ റൺ നിരക്കിലേക്കെത്താൻ ഒരിക്കലും അവർക്കു സാധിച്ചില്ല.

പേസ് ബൗളർമാരായ രേണുക സിങ്ങും ക്രാന്തി ഗൗഡും ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണ, ദീപ്തി ശർമ, ശ്രീചരണി, പ്രതീക റാവൽ എന്നിവർക്ക് ഓരോ വിക്കറ്റ്.

സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു ഇരു ടീമുകൾക്കും. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയം നേരിട്ട ഇന്ത്യയ്ക്ക് ഈ ജയം സെമി ടിക്കറ്റ് ഉറപ്പിക്കാൻ അനിവാര്യമായിരുന്നു. ജയത്തോടെ ഇന്ത്യ നാലാം സ്ഥാനക്കാരായി വനിതാ ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു.
SUMMARY: Women’s World Cup: India beats New Zealand to reach semi-finals

NEWS DESK

Recent Posts

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; മലിനീകരണത്തോത് 350ന് മുകളില്‍

ഡൽഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി…

35 minutes ago

ചിക്കബെല്ലാപുരയില്‍ വാഹനാപകടം; കാസറഗോഡ് സ്വദേശിനി മരിച്ചു

ബെംഗളുരു: ചിക്കബെല്ലാപുരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസറഗോഡ് മധൂർ പട്ല സ്വദേശിനി ഫാത്തിമ ബീഗം…

1 hour ago

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിൽ അതുല്യമായ സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായി ചിൽഡ്രൻസ്…

2 hours ago

കോഴിക്കോട് ചെറുവണ്ണൂരില്‍ കടകളില്‍ തീപിടുത്തം; രണ്ട് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ കടകളില്‍ തീപിടുത്തം. രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. പലചരക്ക്…

2 hours ago

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി തളിച്ച കീടനാശിനി ശ്വസിച്ചു വിദ്യാർഥി മരിച്ചു. ആന്ധ്ര…

2 hours ago

മുരാരി ബാബു ജയിലിലേക്ക്; റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തു. 14…

3 hours ago