ഗതാഗതക്കുരുക്ക്; ഔട്ടർ റിങ് റോഡിലെ ഐടി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഐടി ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷനോട്‌ നിർദേശിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഔട്ടർ റിങ് റോഡിൽ ഇന്നും നാളെയും ഗതാഗതക്കുരുക്ക് കൂടുതലായിരിക്കുമെന്നും, ഇക്കാരണത്താൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്ന ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം നൽകുമെന്ന് കമ്പനി അറിയിച്ചതായി ബെംഗളൂരു സിറ്റി ജോയിൻ്റ് കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു.

ഇതുവഴി റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക മാത്രമല്ല, മറ്റുള്ളവർക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15, വ്യാഴം), വരമഹാലക്ഷ്മി (ഓഗസ്റ്റ് 16, വെള്ളി), ശനി, ഞായർ എന്നിവയുൾപ്പെടെയുള്ള അവധി ദിവസങ്ങൾ കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ഔട്ടർ റിംഗ് റോഡിൽ കെആർ പുരത്തേക്കുള്ള റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കായിരുന്നു അനുഭവപ്പെട്ടത്.

സർജാപുർ റോഡ്, മാറത്തഹള്ളി, കെആർ പുരം, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ ഔട്ടർ റിങ് റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ കുടുങ്ങി. സമാന സ്ഥിതി ഇ വർഷവും തുടരാതിരിക്കാനാണ് നടപടി. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കെആർ പുരം വരെയും പിന്നീട് എയർപോർട്ട് റോഡിലേക്കും നീളുന്ന മെട്രോ ജോലികൾ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നുണ്ട്. ഇക്കാരണത്താൽ ഇന്നും നാളെയും ജീവനക്കാർ കമ്പനികളിലേക്ക് പോയാൽ ഗതാഗതക്കുരുക്ക് വർധിക്കുമെന്നും അനുചേത് കൂട്ടിച്ചേർത്തു.

 

TAGS: BENGALURU | TRAFFIC
SUMMARY: Bengaluru traffic police urges IT employees to work from home in view of expected traffic congestion ahead of long weekend

 

Savre Digital

Recent Posts

ശബരിമലയിൽ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം,​ 9പേർക്ക് പരുക്ക്,​ രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…

3 hours ago

പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, എല്‍ഡിഎഫിനേറ്റ തിരിച്ചടിക്കുള്ള കാരണങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…

3 hours ago

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത് എക്സ്പ്രസ്; ആദ്യ മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍, 100 ശതമാനം കടന്ന് ശരാശരി ബുക്കിംഗ്

ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…

3 hours ago

മുഹമ്മദ്‌ കുനിങ്ങാടിന്റെ ‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം 20 ന്

ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…

5 hours ago

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…

5 hours ago

ട്വന്റി 20യുടെ കോട്ടകൾ തകർത്ത് യുഡിഎഫ്, കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായി

കൊ​ച്ചി: ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20. ഭ​ര​ണ​ത്തി​ലി​രു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​മാ​യി. ഇ​തു​കൂ​ടാ​തെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും…

5 hours ago