ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതര പരുക്ക്. ഹാസൻ സകലേഷ്പൂർ താലൂക്കിലെ വതേഹല്ല ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. തൊഴിലാളിയായ ദിവാകർ ഷെട്ടിക്കാണ് (60) പരുക്കേറ്റത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുമ്പോഴാണ് കാട്ടാന ദിവാകറിനെ ആക്രമിക്കുകയും ചവിട്ടുകയും ചെയ്തത്.
ആക്രമണത്തിൽ ഇയാളുടെ വലതുകാലിന് പൊട്ടലുണ്ടായി. മറ്റ് തൊഴിലാളികൾ അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് തൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ വനം വകുപ്പിന് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.
TAGS: KARNATAKA| WILD ELEPHANT
SUMMARY: worker attacked by wild elephant in karnataka
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…