ഹരിപ്പാട് : വീയപുരത്ത് മരം വെട്ടുന്നതിനിടയില്‍ ശക്തമായ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളിയും മരിച്ചു. വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാര്‍ (40) ആണ് മരിച്ചത്. ഇതോടെ മരണം രണ്ടായി. മിന്നലേറ്റ് മഹേഷ് കുമാറും ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതില്‍ ബിനു തമ്പാനും (47) താഴെ വീഴുകയായിരുന്നു.
ഉടൻതന്നെ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിനു തമ്പാൻ മരിച്ചു. ശനിയാഴ്ച രാവിലെ 11ന് വീയപുരം കാരിച്ചാല്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരങ്ങളുടെ കൊമ്പു മുറിക്കുന്നതിനിടയിലാണ് സംഭവം. അപ്രതീക്ഷിതമായി മഴയുണ്ടാവുകയും തുടർന്ന് ശക്തമായ മിന്നലേല്‍ക്കുകയുമായിരുന്നു.
പെട്ടെന്നുണ്ടായ മിന്നലില്‍ രണ്ടുപേരും മരത്തില്‍ നിന്നു തെറിച്ചു താഴെവീണു. മരത്തിന്‍റെ മുകളില്‍ നിന്നും മതിലില്‍വീണ് തലക്ക് ഗുരുതരമായി പരുക്കേറ്റ മഹേഷ് കുമാർ പരുമലയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പിതാവ്: മോഹനൻ, മാതാവ് : ഇന്ദിര, ഭാര്യ: ഗീതു. മക്കള്‍ മിഥിലേഷ്, മയൂഖ.
SUMMARY: Worker dies after being struck by lightning while cutting a tree
കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി. ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ഷിനോജ്, വിജിത്ത് എന്നിവര്‍ കൊല്ലപ്പെട്ട…
തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമല വിഷയം ഉയർത്തിയാണ് ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ദേവസ്വം മന്ത്രി രാജിവെക്കുന്നതുവരെയും ദേവസ്വം…
ബെംഗളൂരു: കർണാടകയിലെ തുമകുരു മാർക്കോനഹള്ളി ഡാമിൽ പിക്‌നിക്കിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പേരുടെ…
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ രണ്ടു പേർക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു, കാലിനു പരുക്കേറ്റ് ചികിത്സയിലുള്ള 57 വയസ്സുള്ള നിർമാണത്തൊഴിലാളിയായ…
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്നു സ്വർണവില. ആദ്യമായാണ് സ്വര്‍ണവില 90,000 കടക്കുന്നത്. ഇന്ന് പവന് 840 രൂപ…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന് പിന്നാലെ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്സ്മെൻഡ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇ ഡി കൊച്ചി യൂണിറ്റിലെ…