കോഴിക്കോട്: കോഴിക്കോട് വടകര അഴിയൂര്‍ നിര്‍മ്മാനത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കണ്ണൂര്‍ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന അഴിയൂര്‍ സ്വദേശി വേണുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം.
ആറു തൊഴിലാളികള്‍ ചേര്‍ന്ന് പണിയെടുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ രണ്ട് പേര്‍ മണ്ണിടിഞ്ഞ് താഴേക്ക് പോവുകയായിരുന്നു. രക്ഷപ്പെടുത്തിയ വേണുവിനെ മാഹി ഗവ.ആശുപത്രിയിലും തുടര്‍ന്ന് തലശ്ശേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങള്‍ ചേര്‍ന്നാണ് മണ്ണ് നീക്കം ചെയ്തതിന് ശേഷമാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ജാഗ്രതയുടെ ഭാഗമായി ഖനനം പോലുളള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
TAGS : LATEST NEWS
SUMMARY : Worker dies after well collapses during construction
ബെംഗളൂരു: നഗരത്തിലെ 24 തടാകങ്ങൾ നവീകരിക്കാൻ ബിബിഎംപി 50 കോടി രൂപ അനുവദിച്ചു. കാൽകെരെ തടാകത്തിനാണ് കൂടുതൽ തുക അനുവദിച്ചത്.…
ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ സ്വതന്ത്ര ഏജൻസിയുടെ സുരക്ഷാ പരിശോധന ഉടൻ നടക്കുമെന്ന് ബിഎംആർസി അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ കരട് വോട്ടർ പട്ടിക 21ന് പ്രസിദ്ധീകരിക്കും. വാർഡ് പുനർവിഭജനത്തിനുശേഷം നടക്കുന്ന തി രഞ്ഞെടുപ്പാണിത്. പുതിയ…
ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെംഗളൂരുവിലെ ചിലയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി വിതരണം മുടങ്ങുമെന്ന്.ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട്…
കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര…