ബെംഗളൂരു : റായ്ചൂരുവിലെ ഹട്ടി സ്വർണഖനിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അഞ്ച് തൊഴിലാളികൾക്ക് സാരമായി പരുക്കേറ്റു. തൊഴിലാളിയായ മൗനേഷ് (48) ആണ് മരിച്ചത്. ശിവരാജ് വീരപ്പണ്ണ, പരുശ്രം ഹനസന്ന, ബുഡെപ്പ ഹനുമന്ത്, രംഗസ്വാമി വെങ്കിടേഷ്, ഹനുമന്ത്രയ മദീനാപൂർ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച പുലർച്ചെ 3.30-ഓടെയായിരുന്നു അപകടം. ഭൂനിരപ്പില്‍ നിന്നും നിന്ന് 2000 അടി താഴെയായി തൊഴിലാളികൾ പ്രവർത്തിക്കുന്ന ആഴത്തിലുള്ള ഭൂഗർഭ യൂണിറ്റായ മല്ലപ്പ ഷാഫ്റ്റ് എന്നറിയപ്പെടുന്ന യൂണിറ്റ് 3 ലെ രാത്രി ഷിഫ്റ്റിനിടെ പുലർച്ചെ 3 മണിയോടെയാണ് മണ്ണിടിച്ചല്‍ ഉണ്ടായതെന്ന് റായ്ച്ചൂർ പോലീസ് സൂപ്രണ്ട് ഉത്തം മഹാദേവയ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരുക്കേറ്റവരെ പുറത്തെടുത്ത് ഖനിക്കടുത്തുള്ള ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഖനിക്കുമുൻപിൽ മൈനിങ് കമ്പനിക്കെതിരേ തൊഴിലാളികൾ പ്രതിഷേധിച്ചു. മൗനേഷിന്റെ കുടുംബത്തിന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.
<BR>
TAGS : RAICHUR | ACCIDENT | GOLD MINES
SUMMARY : Worker dies in Raichur gold mine landslide accident
ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത പരിപാടി ഡൊംലൂർ സെക്കൻഡ് സ്റ്റേജിലെ ബാംഗ്ലൂർ ഇന്റർനാഷനൽ…
ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സംസ്ഥാന പ്രസിഡന്റായി പാസ്റ്റര്‍ ഡോ. വര്‍ഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ്…
ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയുടെ പേര് ബെംഗളൂരു നോർത്ത് എന്നു മാറ്റാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്ന് നന്ദിഹിൽസിൽ…
ബെംഗളൂരു: കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ആർഎസ്‌എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ആര്‍എസ്എസ് സമൂഹത്തില്‍ വിദ്വേഷം…
തിരുവനന്തപുരം: സപ്ലൈകോ സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്യുന്ന കെ റൈസിന്റെ അളവ് ജൂലൈ മുതല്‍ കൂട്ടാന്‍ തീരുമാനം. ഓരോ മാസവും…
ബെംഗളൂരു: ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ തീപ്പിടിത്തം. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. രോഗികളും ജീവനക്കാരും സുരക്ഷിതരാണ്. പുകയുയർന്നതോടെ മുഴുവൻരോഗികളെയും സുരക്ഷിതരായി…