ബെംഗളൂരു: കന്നഡ എഴുത്തുകാരനും വിവർത്തകനും സാമൂഹിക പ്രവർത്തകനുമായ പി. വി. നാരായണ അന്തരിച്ചു. 82 വയസായിരുന്നു. വാർദ്ധക്യജനക അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിൽ വ്യാഴാഴ്ചയാണ് അന്ത്യം. വിവർത്തകനെന്ന നിലയിൽ, നാരായണ ഇംഗ്ലീഷിൽ നിന്നും തെലുങ്കിൽ നിന്നും 22-ലധികം കൃതികൾ കന്നഡയിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ വിജയ കോളേജിൽ 30 വർഷത്തിലേറെ കന്നഡ അധ്യാപകനായിരുന്നു.
1942-ൽ തുമകുരു ജില്ലയിലെ അക്കിരംപുര ഗ്രാമത്തിലാണ് ജനനം. 1980 കളുടെ തുടക്കത്തിൽ ഗോകക് പ്രസ്ഥാനം മുതൽ കഴിഞ്ഞ അരനൂറ്റാണ്ടായി മിക്കവാറും എല്ലാ കന്നഡ സാമൂഹിക പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. കന്നഡയ്ക്ക് ക്ലാസിക്കൽ ഭാഷാ ടാഗ് ലഭിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഉദയഭാനു കലാ സംഘത്തിലെ കന്നഡ ക്ലാസിക്കൽ ഭാഷാ പഠന കേന്ദ്രത്തിന്റെ ഡീനായും നാരായണ സേവനമനുഷ്ഠിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
TAGS: BENAGLURU | DEATH
SUMMARY: Kannada language activist writer Narayana dies at 82
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച് ജയിച്ചത്. ഇക്കാര്യത്തില്‍…
കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…