സാന്‍ഫ്രാന്‍സിസ്‌കോ: ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ‘എക്സ്’ ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ പണിമുടക്കി. എക്സ് ഉപയോക്താക്കൾക്ക് പേജ് ലോഡ് ചെയ്യാനും പോസ്റ്റു ചെയ്യാനും കഴിയുന്നില്ലെന്നാണ് ഓൺലൈൻ സേവനങ്ങൾ നിരീക്ഷിക്കുകയും സാങ്കേതിക തകരാറുകൾ ആഗോള തലത്തിൽ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന ഡൗൺ ഡിറ്റക്ടറിന്റെ റിപ്പോർട്ട്.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി ഒമ്പതിനും ഇടയിലാണ് യുഎസ്, ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെ പ്രധാന രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് എക്സ് കിട്ടാതായത്. ലോകമെമ്പാടുമുള്ള 40,000ത്തിലധികം ഉപയോക്താക്കള്‍ സേവന തടസങ്ങള്‍ സംബന്ധിച്ച പരാതികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം എക്‌സിനെതിരെ തുടര്‍ച്ചയായി വമ്പന്‍ ശക്തികള്‍ ആഗോള തലത്തില്‍ ആക്രമണം നടത്തുന്നെന്ന് ഇലോണ്‍ മസ്‌ക് ആരോപിച്ചു. ഈ അതിക്രമത്തിന് പിന്നില്‍ സംഘടിതമായ വലിയ ഏതെങ്കിലും ഗ്രൂപ്പോ അല്ലെങ്കില്‍ രാജ്യമോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും മസ്‌ക് പറഞ്ഞു. അക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്നും മസ്‌ക് പറഞ്ഞു.
<br>
TAGS : X PLATFORM | ELON MUSK
SUMMARY : X suffers global outage, thousands affected
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…