ബെംഗളൂരു: 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യശ്വന്ത്പുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി എം. രുദ്രേഷിനെ മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പ്രഖ്യാപിച്ചു. രുദ്രേഷിന്റെ ജന്മദിനാഘോഷങ്ങൾക്കിടെയാണ് ബിജെപി ദേശീയ പാർലമെന്ററി സമിതി അംഗം കൂടിയായ യെഡിയൂരപ്പയുടെ പ്രഖ്യാപനം. രുദ്രേഷിനെ സ്ഥാനാർഥിയാക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചതെന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും യെഡിയൂരപ്പ ആവശ്യപ്പെട്ടു. ബിജെപി പുറത്താക്കിയ വിമത നേതാവ് എസ്.ടി. സോമശേഖറാണ് നിലവിൽ യശ്വന്ത്പുര എംഎൽഎ.
എന്നാൽ യെഡിയൂരപ്പയുടെ പ്രഖ്യാപനത്തിൽ സഖ്യകക്ഷിയായ ജെഡിഎസ് അതൃപ്തി പരസ്യമാക്കി. മണ്ഡലത്തിൽ സ്ഥാനാർഥിത്വം ലക്ഷ്യമിടുന്ന ദൾ എംഎൽസി ജവറായ് ഗൗഡ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തി. ദൾ,ബിജെപി നേതാക്കൾ സംയുക്തമായാണ് സഖ്യത്തിന്റെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും യെഡിയൂരപ്പയുടെ പരാമർശം പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഗൗഡ പ്രതികരിച്ചു.
എന്നാൽ മുതിർന്ന നേതാവായ യെഡിയൂരപ്പ തന്റെ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും പാർട്ടി നേതാക്കളെ തീരുമാനിക്കുന്നത് ബിജെപി ദേശീയ നേതൃത്വമാണെന്നും സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പ്രതികരിച്ചു. 2013, 2018,2023 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2019ലെ ഉപതിരഞ്ഞെടുപ്പിലും ജവറായ് ഗൗഡയെ പരാജയപ്പെടുത്തിയാണ് എസ്.ടി. സോമശേഖർ എംഎൽഎയായത്.
SUMMARY: Yediyurappa announces Rudresh as Yeswanthpur BJP candidate.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം…
ബെംഗളൂരു: ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകര്‍ക്ക് നോട്ടീസ്. ബീദറിലെ നാല് അധ്യാപകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് ഔറാദിലെ ബ്ലോക്ക് വിദ്യാഭ്യാസ…
ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബെലന്തൂർ എസ്ഐയെയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. ബെലന്തൂർ എസ്ഐ…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പിയിലെ പ്രശസ്തമായ ശ്രീകൃഷ്ണ മഠം സന്ദർശിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12നു…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ ടിസി പാളയയുടെ ഓണാഘോഷ പരിപാടികള്‍ക്ക് കേരളപ്പിറവി ദിനത്തോടനമായ നാളെ തുടക്കമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന…
ബെംഗളൂരു: കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന കന്നഡ രാജ്യോത്സവ പുരസ്കാരത്തിന് നടന്‍ പ്രകാശ് രാജ് അടക്കം…