ബെംഗളൂരു: പോക്സോ കേസിൽ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകുമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. കേസിൽ യെദിയൂരപ്പക്കെതിരായ അറസ്റ്റ് വാറന്റ് കർണാടക ഹൈക്കോടതി തടഞ്ഞിരുന്നു. ജൂൺ 17ന് കേസ് അന്വേഷിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റ് ( സിഐഡി) ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
സത്യമെന്താണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും ആരൊക്കെയോ അനാവശ്യമായി ചിന്താക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ആരെയും കുറ്റപ്പെടുത്താൻ താനാഗ്രഹിക്കുന്നില്ല. ഗൂഢാലോചന നടത്തുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
മാർച്ച് 14നാണ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വൈകാതെ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിന് കൈമാറി. പരാതി നൽകിയ സ്ത്രീ കഴിഞ്ഞ മാസം അർബുദ ചികിത്സയെത്തുടർന്ന് മരണപ്പെട്ടു. നിലവിൽ ജൂൺ 17നുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. കേസിൽ പുരോഗതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ സഹോദരൻ കഴിഞ്ഞ ആഴ്ച കോടതിയെ സമീപിച്ചിരുന്നു.
TAGS: BS YEDIYURAPPA| KARNATAKA| POCSO
SUMMARY: BS Yediyurappa says will be present before investigation team by monday
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…