ബെംഗളൂരു: യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് പ്രഖ്യാപിച്ച ഗരീബ് രഥ് സ്പെഷ്യൽ ട്രെയിൻ (06102) നവംബർ 4 വരെ നീട്ടി. ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്തംബർ 19 വരെയായിരുന്നു ട്രെയിൻ സര്വീസ് പ്രഖ്യാപിച്ചിരുന്നത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. യെലഹങ്ക ജങ്ഷനിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് അതേ ദിവസം ഉച്ചക്ക് 2.20ന് എറണാകുളത്ത് എത്തും.
എറണാകുളത്തു നിന്നും യെലഹങ്കയിലേക്കുള്ള സർവീസ് (06101) നവംബർ 3 വരെയുണ്ടാകും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുക. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11ന് യെലഹങ്ക ജങ്ഷനിലെത്തും.
<BR>
TAGS : TRAIN UPDATES
SUMMARY : Yelahanka – Ernakulam Garib Rath Special train extended till November 4
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് ബെംഗളൂരിലെ വസതിയില്…
അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില് ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളില് ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം…
ആലപ്പുഴ: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില് സ്റ്റോപ്പ് അനുവദിച്ചു. കണ്ണൂര് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി…
കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ സംഭവത്തില് കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്. പെണ്കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില് എത്തിച്ച് നടത്തിയ…
കോഴിക്കോട്: മസ്തിഷ്ക മരണത്തെ തുടര്ന്ന് അവയവങ്ങള് ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില് മിടിക്കും.…
ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര് 1'. ഇന്നലെയാണ് ചിത്രം…