KERALA

കാലവർഷം വീണ്ടും കനക്കാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവർഷം കനക്കാൻ സാധ്യത. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്. തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

16-ാം തീയതി കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് ഇന്ന് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് കേരള തീരത്ത് വിലക്കാണ്. ബുധനാഴ്ചയും തീവ്ര മഴ സാദ്ധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
SUMMARY: Yellow alert in seven districts as monsoon rains likely to intensify again

NEWS DESK

Recent Posts

നെന്മാറ സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 16ന്

പാലക്കാട്: നെന്മാറയില്‍ സജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. മുഖത്ത്…

14 minutes ago

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ തെന്നി വീണു; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ തെന്നിവീണ യുവതിക്ക് ദാരുണാന്ത്യം. ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്നേഹ തീരംവീട്ടില്‍ എം.ജി.…

23 minutes ago

സ്വർണവിലയില്‍ സർവകാല റെക്കോഡ്; ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 2,400 രൂപ

കൊച്ചി: സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധന. ഒരു പവൻ സ്വർണത്തിന് 2,400 രൂപയാണ് ഇന്ന് വർധിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന…

1 hour ago

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സമാപിച്ചു. ‘കെകെഎസ് പൊന്നോണം 2025’ എന്ന പേരിൽ ബ്രുക്ഫീൽഡിലുള്ള സിഎംആർഐടിയിൽ നടന്ന …

1 hour ago

സത്യൻ ചലച്ചിത്ര പുരസ്കാരം നടി ഉർവശിക്ക്

തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…

3 hours ago

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

ന്യൂദൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.…

3 hours ago