LATEST NEWS

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ സൗദി അറേബ്യയുടെ വ്യോമാക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ  72 മണിക്കൂർ നിരോധനം അടക്കമാണ് നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുള്ളത്.

യുഎഇയിലെ ഫുജൈറയിൽ നിന്നെത്തിയ കപ്പലിൽ നിന്ന് ഇറക്കിയ ആയുധങ്ങളും കവചിത വാഹനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ ഹൂതി വിരുദ്ധ അധികാരികൾ യുണൈറ്റഡ് അറബ് എമിറേറ്റുമായുള്ള സുരക്ഷാ കരാർ റദ്ദാക്കി.

ആക്രമിക്കപ്പെട്ട കപ്പലുകൾ ട്രാക്കിംഗ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയിരുന്നുവെന്നും വിഘടനവാദി ഗ്രൂപ്പായ സതേൺ ട്രാൻസിഷണൽ കൗൺസിലിന് വേണ്ടിയുള്ള സൈനിക ഉപകരണങ്ങളാണ് ഇവ വഹിച്ചിരുന്നതെന്നും സഖ്യസേനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൂതി വിമതരെ എതിർക്കുന്ന കാര്യത്തിൽ സൗദി അറേബ്യയും യുഎഇയും സമാന നിലപാടിലാണെങ്കിലും, യെമനുള്ളിലെ വ്യത്യസ്ത ഗ്രൂപ്പുകളെയാണ് ഇരുരാജ്യങ്ങളും പിന്തുണയ്ക്കുന്നത്. ചെങ്കടൽ മേഖലയിൽ അതീവ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.
SUMMARY: Yemen declares state of emergency, borders closed after Saudi Arabia attacks

NEWS DESK

Recent Posts

പുതുവത്സാരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്‌ഫോടനം; പത്തിലധികം പേര്‍ കൊല്ലപ്പെട്ടു

ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.…

1 minute ago

പുകയിലയ്ക്കും പാൻ മസാലയ്ക്കും 40 ശതമാനം നികുതി

ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…

49 minutes ago

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു -…

2 hours ago

സ്വർണവില വീണ്ടും മുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…

3 hours ago

പുതുവര്‍ഷത്തില്‍ ഇരുട്ടടിയായി എല്‍പിജി വില വര്‍ധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ

ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…

4 hours ago

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; കുറ്റപത്രം സമര്‍പ്പിച്ച്‌ റെയില്‍വേ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…

5 hours ago