ബെംഗളൂരു: യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെലമംഗലയ്ക്കടുത്തുള്ള ശ്രീനിവാസപുരയിലെ ഫാംഹൗസിലാണ് സംഭവം. രമ്യ (27), പുനീത് (22) എന്നിവരാണ് മരിച്ചത്. രമ്യയുടെ മാതാപിതാക്കളുടെ വളർത്തുമകനാണ് പുനീത്.
ശ്രീനിവാസപുരയിലെ ഇവരുടെ ഫാംഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. പുനീത് മരപ്പണിക്കാരനായിരുന്നു. മരണകാരണം വ്യക്തമല്ല. ഇവരുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം നെലമംഗല സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ നെലമംഗല റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | DEATH
SUMMARY: Young woman advocate, youth found dead at farmhouse near Nelamangala
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…