ഇടുക്കി ഏലപ്പാറയില് യുവാവിനെ കാറിനുള്ളില് മരിച്ചനിലയില് കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്പുരയ്ക്കല് ഷക്കീര് ഹുസൈനാണ് (36) മരിച്ചത്. ഇന്നലെ പുലര്ച്ചെ വാഗമണ് റോഡില് ബിവറേജസ് ഔട്ലറ്റിന് സമീപം നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പീരുമേട് പോലീസ് സ്ഥലത്തെത്തി തുടര്നടപടികള് സ്വീകരിച്ചു. യുവാവിന്റെ മരണത്തില് ദുരൂഹതയുള്ളതായി ബന്ധുക്കള് ആരോപിച്ചു.
ഏലപ്പാറയില് മത്സ്യവാപാരം നടത്തിവന്നിരുന്ന ആളാണ് ഷക്കീർ ഹുസൈൻ. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്ന്ന് ബന്ധുക്കള് രാത്രിയില് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് കാറ് കണ്ടെത്തിയത്. കാറിന്റെ പിന് സീറ്റില് ഡോര് തുറന്ന നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്സാക്ഷികള് പറയുന്നു. തുടര്ന്ന് പീരുമേട് പോലീസില് ഇവര് വിവരമറിയിച്ചു.
വാഹനത്തിനുള്ളില് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ മരണത്തില് ദുരൂഹതയുള്ളതായാണ് ബന്ധുക്കള് ആരോപിച്ചു.സംഭവത്തില് പീരുമേട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിച്ചാല് മാത്രമേ മരണകാരണം വ്യക്തമാക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : MYSTERIOUS DEATH | IDUKKI NEWS,
SUMMARY : Young man found dead in car under mysterious circumstances
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില് ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര് പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില് എക്സൈസ് കുറ്റപത്രം സമര്പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്ഡ് അംഗം അബ്ദുള് അസീസിനെതിരെ പാര്ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര് വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില് നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…