ചെന്നൈ: കന്യാകുമാരിയില്‍ ദളിത് യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ ധനുഷ് ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ധനുഷും കുലശേഖരം സ്വദേശിയായ പെണ്‍കുട്ടിയും തമ്മില്‍ സ്കൂള്‍ കാലം മുതല്‍ പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ പ്രണയത്തെ പെണ്‍കുട്ടിയുടെ വീട്ടുകാർ എതിർത്തു.
ജാതിയായിരുന്നു പ്രധാനകാരണമെന്ന് ധനുഷിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നു. പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടത്താനും തീരുമാനിച്ചിരുന്നു. പക്ഷേ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് വീട്ടുതടങ്കലിലായിരുന്ന പെണ്‍കുട്ടിയെ കാണാൻ എത്തിയ ധനുഷിനെയാണ് വീടിന്റെ ടെറസിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്നാണ് ധനുഷിന്റെ കുടുംബം ആരോപിക്കുന്നത്.
SUMMARY: Young man found hanging at girlfriend’s house
തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ, കര്‍ണാടക ഗവണ്മെന്റിന് കീഴിലുള്ള കന്നഡ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കുന്ന ത്രൈമാസ കന്നഡ…
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…