ഹൈദരാബാദ്: തെലങ്കാന നല്ലഗൊണ്ടെയില്‍ മലയാളിയെന്ന് സംശയിക്കുന്ന യുവാവിനെ കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജനുവരി 18നായിരുന്നു കനാൽ കരയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി കനാലില്‍ ഉപേക്ഷിച്ചതാണെന്ന് പോലീസ് നിഗമനം.
യുവാവ് ധരിച്ച ഷര്‍ട്ടിന്റെ സ്‌റ്റൈല്‍ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മലയാളിയാളെന്ന സംശയത്തിനിടയാക്കുന്നത്. ഈ സ്‌റ്റൈല്‍ കോഡ് വിറ്റത് കേരളത്തില്‍ മാത്രമാണെന്ന് ഷര്‍ട്ട് കമ്പനി വിവരം നല്‍കിയാതായി കൊണ്ടമലെപ്പള്ളി സി ഐ കെ ധനഞയന്‍ അറിയിച്ചു.
അന്വേഷണത്തില്‍ കേരള പോലീസിന്റെ സഹായം തെലങ്കാന പോലീസ് തേടി. മൃതദേഹം തിരിച്ചറിയുന്നതിന് കൊണ്ടമല്ലേപ്പള്ളി സര്‍ക്കിള്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
ജനുവരി 18ന് നല്ലഗൊണ്ട ജില്ലയിലെ ഗുറംപോട് മണ്ഡലത്തിലെ വാവിറെഡ്ഡി ഗുഡെമിന് സമീപമുള്ള കനാലില്‍ നിന്നാണ് 25നും 40നും ഇടയില്‍ പ്രായമുള്ള അജ്ഞാത പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ വെള്ളത്തില്‍ കണ്ടെത്തിയതെന്ന് ലുക്ക്ഔട്ട് നോട്ടീസില്‍ പറയുന്നു. പീറ്റര്‍ ഇംഗ്ലണ്ടിന്റെ ഫുള്‍സ്ലീവ് ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നും ഫോട്ടോയിലുള്ള ആളെ തിരിച്ചറിയുകയാണെങ്കിൽ പോലീസിനെ അറിയിക്കണമെന്നും ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു.
TAGS : DEAD BODY
SUMMARY : Young man found murdered in canal; suspected to be Malayali
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…