KARNATAKA

മൈസൂരുവില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: മൈസൂരുവില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ശാന്തിനഗറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭാരത് കാവേരി സില്‍ക്ക് ആന്‍ഡ് കരകൗശല ഷോറൂമിലെ ജീവനക്കാരനായ നയാസിന്റെ മകന്‍ സൂഫിയാനാണ് (21) കൊല്ലപ്പെട്ടത്. സുല്‍ത്താന്‍ റോഡില്‍ പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. കുത്തേറ്റ് വീണ സൂഫിയാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കൊലപാതക കാരണം വ്യക്തമായിട്ടില്ല. ഷാക്കിബ് എന്ന യുവാവവും സുഹൃത്തുമാണ് കൊലക്ക്പിന്നിലെന്നു പിതൃസഹോദരന്‍ നസീര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഉദയഗിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈസൂരു മെഡിക്കല്‍ കോളേജലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
SUMMARY: Young man stabbed to death in Mysuru

NEWS DESK

Recent Posts

സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; ഇൻഡിഗോ വിമാനത്തിന് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡി​ഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…

8 hours ago

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ…

8 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…

9 hours ago

ഐ.എം.പി.എസ് ഇടപാടുകൾക്ക് സ​ർ​വീ​സ് ചാർജ് ഈടാക്കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…

9 hours ago

‘അവളോടൊപ്പം, അതിജീവിതകൾക്കൊപ്പം’; ഐക്യദാർഢ്യപരിപാടി 25 ന്

ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…

10 hours ago

പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

11 hours ago