കല്‍പ്പറ്റ: റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്.
വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം വന്ന് തകര്‍ന്നതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : MEPPADI | TOURIST DEAD | TENT COLLAPSED
SUMMARY : Young tourist dies after tent collapses at resort in Meppadi
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന…
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…