LATEST NEWS

ബെംഗളൂരുവില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

ബെംഗളൂരു: വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ചൊവ്വാഴ്ച രാത്രി നാല് പുരുഷന്മാര്‍ ചേര്‍ന്ന് ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കൊല്‍ക്കത്ത സ്വദേശിനിയായ 34 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന സ്ത്രീ നാല് വയസ്സുള്ള മകനോടൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ പുലര്‍ച്ചെ 12.15 ഓടെയാണ് സംഭവം.

ഗംഗോണ്ടനഹള്ളിയിലെ യുവതിയുടെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍, ഭീഷണിപ്പെടുത്തി മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ 26,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു.

സംഭവത്തില്‍ മദനായകനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റ് കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
SUMMARY: A young woman from Kolkata was gang-raped in Bengaluru

WEB DESK

Recent Posts

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്നും രാജിവെച്ച്‌ ഭാഗ്യലക്ഷ്മി

കൊച്ചി: ഫെഫ്ക സംഘടനയില്‍ നിന്ന് രാജിവച്ച്‌ നടിയും ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്…

39 minutes ago

‘ദിലീപിന് നീതി ലഭിച്ചു’; സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍…

1 hour ago

കേരളത്തില്‍ എസ്‌ഐആര്‍ വീണ്ടും നീട്ടി സുപ്രിംകോടതി

ഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനല്‍കിയത്. എസ്‌ഐആറുമായി…

2 hours ago

അതിജീവിതയ്ക്ക് നീതി ലഭിക്കണം; ആര് ശിക്ഷിക്കപ്പെടണമെന്നല്ലയെന്നും നടൻ ആസിഫലി

തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അത്…

3 hours ago

പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തി; ആര്‍.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി

തിരുവനന്തപുരം: പ്രീ പോള്‍ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തിരുവനന്തപുരം…

3 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയില്‍ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ…

4 hours ago