കണ്ണൂര്‍: ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികൾ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ.ഫസല്‍(24), തളിപറമ്പ്, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇവര്‍ സഞ്ചരിച്ച കെ.എ 02 എം.ആര്‍ 4646 ബി.എം.ഡബ്ല്യു കാറും, 96,290 രൂപയും, മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മൊതക്കര, ചെമ്പ്രത്താംപൊയില്‍ ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പ്പനക്കുമായി
ബംഗളൂരുവിൽ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Youth and friend arrested with hybrid ganja in Kannur
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800…
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസാണ്…
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവിൽ ബ്രസീലിയൻ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡെലിവറി ബോയ് അറസ്റ്റിൽ. പ്രതി കുമാർ റാവു പവാറിനെയാണ് പോലീസ്…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീവ്രചുഴലിക്കാറ്റായി ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ കരയിൽ കടക്കും. ആന്ധ്രാ തീരത്തെ…
പത്തനംതിട്ട: ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കുമെന്ന് മന്ത്രി കെ രാജന്‍.…