കാസറഗോഡ്: ട്രെയിൻ പോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ കല്ലും മരക്കഷണങ്ങളും കയറ്റിവച്ച യുവാവ് പിടിയില്‍. പത്തനംതിട്ട ഇലന്തൂർ സ്വദേശി ജോജി തോമസി (30)നെയാണ് ബേക്കല്‍ പോലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 1.40 നും 1.50 നും ഇടയില്‍ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ട്രെയിൻ കടന്നുപോകുന്ന സമയത്ത് കോട്ടിക്കുളം, ബേക്കല്‍ഫോർട്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തൃക്കണ്ണാടിനു സമീപത്താണു ട്രാക്കില്‍ കല്ലും മരവും വച്ചത്.
ട്രെയിൻ ഇതിനു മുകളിലൂടെ കടന്നുപോയെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. രാത്രി കളനാട് തുരങ്കത്തിലൂടെ ഇയാള്‍ ചൂട്ട് കത്തിച്ചുപിടിച്ചു വരുന്നത് മറ്റൊരു ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് കണ്ടിരുന്നു. ഇവിടെയും ട്രാക്കില്‍ മരക്കഷണം കയറ്റിവച്ചിരുന്നു. ട്രാക്കിനു സമീപം ചൂട്ട് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഉണക്കപ്പുല്ലിനു തീപിടിക്കുകയും ചെയ്തു.
റെയില്‍വേ സീനിയർ സെക്ഷൻ എൻജിനിയർ എൻ. രഞ്ജിത് കുമാറാണ് ബേക്കല്‍ പോലീസില്‍ പരാതി നൽകിയത്. റെയില്‍വേ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് രണ്ടു സംഭവങ്ങളിലും ഉള്‍പ്പെട്ടത് ഒരാള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.
TAGS : LATEST NEWS
SUMMARY : Youth arrested for setting fire to Kasaragod railway track with stones and logs
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…