കൊച്ചി: ഐ പി എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയയാള്‍ വീണ്ടും പിടിയില്‍. മലപ്പുറം ചേലമ്പ്ര സ്വദേശി വിപിന്‍ കാര്‍ത്തിക് എന്ന വിപിന്‍ വേണുഗോപാലാണ് പിടിയിലായത്. പെണ്‍കുട്ടിയോട് സൗഹൃദം നടിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പുതിയ പരാതി. പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് പിടിയിലായ വിപിന്‍ വേണുഗോപാല്‍.
നിരവധി തട്ടിപ്പ് നടത്തിയ ഇയാളെയും അമ്മയെയും നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കളമശ്ശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ബെംഗളൂരു പോലീസിന് കൈമാറും. വിപിന്‍ കാര്‍ത്തിക് 2019 മുതലാണ് ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് തുടങ്ങിയത്. മാട്രിമോണി വഴി പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകും.
പിന്നീട് വിവാഹ വാഗ്ദാനം നല്‍കി അവരില്‍ നിന്നും പണം മറ്റും തട്ടിയെടുത്ത് കടന്ന് കളയും. മലയാളി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ സംഭവത്തില്‍ ബെംഗളൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. ഒരു മാസത്തിലധികമായി ഇയാള്‍ എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്നു.
ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി പോലീസ് ഇയാളെ ഇടപ്പള്ളിയില്‍ നിന്ന് പിടികൂടി. ഫോണും ലാപ്‌ടോപ്പും പണവും പിടിച്ചെടുത്തു. യുവതിയില്‍ നിന്ന് തട്ടിയെടുത്ത കാറും കണ്ടെത്തി. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. പ്രതിയെ ബെംഗളൂരു പോലീസിന് കൈമാറി.
TAGS : LATEST NEWS
SUMMARY : IPS officer scam: Youth arrested for stealing money by promising marriage through matrimony
മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…
ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…
കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…