ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് യുവാക്കൾക്ക് പരുക്കേറ്റു. കോപ്പാൾ ഗംഗാവതിയിലെ ഗുണ്ടമ്മ ക്യാമ്പിൽ ഗണേശ നിമജ്ജനത്തിനിടെയാണ് സംഘർഷമുണ്ടായത്. അംബേദ്കർ നഗറിലെ ശിവു, ഗണേഷ്, മഞ്ജു, സാഗർ എന്നിവർക്കാണ് പരുക്കേറ്റത്.
പരിപാടിക്കിടെ രണ്ടു മത വിഭാഗത്തിൽ പെടുന്ന യുവാക്കൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതേതുടർന്ന് ഇരുകൂട്ടരും പരസ്പരം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ ഉൾപ്പെട്ട 20 പേർക്കെതിരെ ഗംഗാവതി ടൗൺ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ATTACK
SUMMARY: Youths attacked during Ganesha immersion in karnataka
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര…
തിരുവനന്തപുരം: കെ എസ് ആര് ടി സിക്ക് പെന്ഷന് വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…