Categories: KERALATOP NEWS

പോലീസ് സ്റ്റേഷനില്‍ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം: രണ്ടു പോലീസുകാര്‍ക്ക് സസ്‌പെൻഷൻ

വയനാട്: ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കല്‍പറ്റ പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. സംഭവ സമയം ജിഡി ചാർജുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കും പാറാവ് നിന്ന ഉദ്യോഗസ്ഥനും എതിരെയാണ് നടപടി. ഡിഐജിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ വയനാട് എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി വീട്ടുവളപ്പില്‍ സംസ്കരിക്കാനുളള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഗോകുലിന് 18 വയസായില്ലെന്ന വിവരം പുറത്തുവന്നത്.

സംഭവത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഉത്തരമേഖലാ ഡിഐജിക്ക് എസ്പി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഗോകുല്‍ ശുചിമുറിയിലേക്ക് പോയി പുറത്തുവരാൻ വൈകിയതില്‍ ജാഗ്രത ഉണ്ടായില്ലെന്നും കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.

TAGS : LATEST NEWS
SUMMARY : Incident where a tribal youth committed suicide at a police station: Two policemen suspended

Savre Digital

Recent Posts

നിരത്ത് കീഴടക്കാൻ കെഎസ്ആർടിസി പുത്തൻ പ്രീമിയർ ക്ലാസ് ബസുകൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…

6 hours ago

സ്കൂളുകളിൽ ആഘോഷ പരിപാടികളിൽ യൂണിഫോം വേണ്ട, സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…

7 hours ago

റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു

ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…

7 hours ago

ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം; കര്‍മസമിതി നേതാവ് മഹേഷ് ഷെട്ടി തിമറോഡി അറസ്റ്റിൽ

ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…

7 hours ago

ശ്രീകൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ 14 ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…

8 hours ago

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…

9 hours ago