LATEST NEWS

പോലീസ് മര്‍ദ്ദനത്തിന്റെ ഇരയായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് വിവാഹിതനായി

തൃശൂർ: കുന്നംകുളത്ത് പോലീസിൻ്റെ ക്രൂര മർദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ച‌ടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ ടി.എൻ പ്രതാപൻ, സന്ദീപ് വാര്യർ ഉള്‍പെടെ നിരവധി പേർ പങ്കെടുത്തു.

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സുജിത്തിന് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കിയിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് സുജിത്തിന് സ്വര്‍ണമാല നല്‍കിയിരുന്നത്. 2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് സുജിത്ത് കുന്നംകുളം സ്റ്റേഷനില്‍ അതിക്രൂരമായ മര്‍ദനം നേരിട്ടത്. ഇതേത്തുടര്‍ന്ന് സുജിത്തിന് കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടു.

SUMMARY: Youth Congress constituency president VS Sujith gets married

NEWS BUREAU

Recent Posts

റോഡിന് കുറുകെ ചാടിയ മാനിടിച്ച്‌ ബൈക്ക് യാത്രികാരൻ മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23…

55 minutes ago

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തടഞ്ഞ് എസ്‌എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎഎല്‍എയുടെ വാഹനം തടഞ്ഞ് എസ്‌എഫ്‌ഐ പ്രതിഷേധം. എംഎല്‍എ ഹോസ്റ്റലിന് അടുത്തായാണു തടഞ്ഞത്. എംഎല്‍എ സ്ഥാനം രാഹുല്‍…

1 hour ago

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡില്‍ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതില്‍ കുറഞ്ഞു…

2 hours ago

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വിവാദമായ വകുപ്പുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആര്‍…

4 hours ago

നിയമസഭാ സമ്മേളനത്തിന് തുടക്കമായി; വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍…

5 hours ago

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) 2026: ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ 26 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ…

5 hours ago