യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് നേതാക്കളോട് അഭ്യര്‍ഥിക്കുകയാണെന്നും പാര്‍ട്ടി പറഞ്ഞതെല്ലാം താന്‍ ചെയ്ട്ടുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിലൂടെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം അബിന്‍ വര്‍ക്കി ഏറ്റെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്.

കാലങ്ങളായി യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. രാഹുല്‍ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തവണ മത്സരിക്കാനായി.170000 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് എന്ന ടാഗ് വന്നാലേ താന്‍ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ലെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. നിലപാടിലുറച്ച അബിന്‍ വര്‍ക്കി മാധ്യമങ്ങളിലൂടെ വൈകാരികമായാണ് പ്രതികരിച്ചത്.

കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസ് വികാരം മാത്രമാണ് ഉള്ളത്. ആ അഡ്രസ് മാത്രമാണ് ഉള്ളത്. സഹപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നോടൊപ്പം നിന്നു. പാര്‍ട്ടി തീരുമാനത്തെ മറിച്ച് പറയില്ല. സ്ഥാനമാനമല്ല പ്രധാനം. പാര്‍ട്ടി തീരുമാനം തെറ്റാണെന്ന് താന്‍ പറയില്ലെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

തന്നെ വെട്ടി തുണ്ടമാക്കിയാലും പാര്‍ട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാന്‍ ഇല്ല. അഭ്യര്‍ത്ഥന മുന്നോട്ട് വെക്കുകയാണ്. ജനീഷ് യോഗ്യനാണ്. യൂത്ത് കോണ്‍ഗ്രസില്‍ ആരും അയോഗ്യരല്ല. മതേതരത്വം മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നവരാണ്. സ്ഥാനം ഇല്ലെങ്കിലും താന്‍ യൂത്ത്‌കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: Youth Congress state president appointment; Abin Varkey expresses dissatisfaction

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

Related Articles

Popular Categories