Categories: KERALATOP NEWS

കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പിടിയില്‍

പത്തനംതിട്ട കുമ്പഴയില്‍ ലഹരിക്കടത്ത് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ ലഹരിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ എസ്.നസീബാണ് 300 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ഒരു വർഷം മുമ്പും ഇയാള്‍ക്കെതിരെ എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ഥിരം കുറ്റവാളി എന്ന നിലയില്‍ എക്സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു പ്രതി. ലഹരി മരുന്നു കച്ചവടത്തില്‍ നിരന്തരം ഏർപ്പെടുന്ന പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

TAGS : GANJA
SUMMARY : Youth Congress worker arrested with ganja

Savre Digital

Recent Posts

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്. കോഴിക്കോട്…

6 hours ago

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍ ഫലം കണ്ടു; ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളം സ്റ്റേഷനിലും രാജ്യറാണി എക്‌സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ്…

6 hours ago

കരൂര്‍ ദുരന്തം; 20 ലക്ഷം രൂപ വീതം ധനസഹായം കൈമാറി ടിവികെ

ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം…

7 hours ago

വിഴിഞ്ഞം തുറമുഖം; കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്…

7 hours ago

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍…

8 hours ago

ധാക്ക വിമാനത്താവളത്തില്‍ വൻ തീപിടിത്തം; മുഴുവൻ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന…

9 hours ago