വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സജീർ(42) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് കുട്ടികളും പൊള്ളലേറ്റ് ചികിത്സയിലാണ്. കാറിൽ നിന്ന് 2 പെട്രോൾ കാനുകൾ കണ്ടെടുത്തതോടെ ആത്മഹത്യ ശ്രമമാണെന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ രാത്രി എരുമത്തെരുവിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തുവച്ചാണ് സംഭവം.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. ഇയാളുടേതായി ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടെന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. മാനന്തവാടി എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. പിന്നാലെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് നാട്ടുകാർ പറയുന്നു.
SUMMARY: Youth dies after car catches fire in Wayanad
ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതർ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.…
ബെംഗളൂരു: ടി.ദാസറഹള്ളി ചോക്കസാന്ദ്ര നേതാജി നഗര്‍ സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളിയിലെ തിരുനാളിന് ഇന്ന് വൈകിട്ട് 5.40ന്…
കാസറഗോഡ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസറഗോഡ് തുടക്കമാവും. 'കേരളത്തെ വീണ്ടെടുക്കാൻ യു..ഡി.എഫ്'…
ബെംഗളൂരു: മൈസൂരു സരഗൂരിൽ കാട്ടാന ആക്രമണത്തിൽ 70-കാരൻ കൊല്ലപ്പെട്ടു. മതകരെ സ്വദേശി മാദയാണ് മരിച്ചത്. ബന്ദിപ്പുർ കടുവസങ്കേതത്തിലെ മൊളെയൂരില്‍ വ്യാഴാഴ്ച…
ബെംഗളൂരു: ഹൊസൂർ ദേശീയപാതയിലെ അത്തിബലെയിൽ നിർമാണത്തിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്. വ്യാഴാഴ്ച…