ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മത്തിക്കെരെയിലെ എം.എസ്. രാമയ്യ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി ഡേവിഡ് (32) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് പരുക്കേറ്റു. മുത്യാലനഗറിലെ ലോൺഡ്രി യൂണിറ്റിൽ ജീവനക്കാരനായിരുന്നു ഡേവിഡ്.
ജോലി കഴിഞ്ഞ് പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്തേക്ക് മടങ്ങവേയാണ് അപകടം. ഡേവിഡ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡേവിഡിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ യശ്വന്ത്പുര ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Biker killed in accident in Bengaluru
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…
ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…