ബെംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. സംവിധായകൻ യോഗ്‌രാജ് ഭട്ടിൻ്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിർമാണത്തിനിടെയാണ് സംഭവം. തുമകുരു ചിക്കനായകനഹള്ളി സ്വദേശി മോഹൻ കുമാർ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
നെലമംഗലയ്ക്ക് സമീപം ഹരോക്യതനഹള്ളിയിലെ ഗോഡൗണിലായിരുന്നു സിനിമ സെറ്റിട്ടിരുന്നത്. പ്രൊഡക്ഷൻ നമ്പർ 4 എന്ന സിനിമയ്ക്കായി ഗോഡൗണിൽ സെറ്റ് പരിശോധിക്കുന്നതിനിടെ മോഹൻ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മദനായകനഹള്ളി പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Youth falls 30 feet while moving rostrum at movie set, dies in hospital
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…