LATEST NEWS

പത്തനംതിട്ടയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

പത്തനംതിട്ട: കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർ മരിച്ചു. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനില്‍ കുമാർ (32) ആണ് മരിച്ചത്. പൊന്നമ്പലമേട് പാതയില്‍ ഒന്നാം പോയിന്റിന് സമീപം ഇന്ന് രാവിലെയോടെയാണ് അനിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വനവിഭവങ്ങള്‍ ശേഖരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെയാണ് അനില്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് വിവരമൊന്നുമില്ലാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ജുവാണ് അനിലിന്റെ ഭാര്യ. മക്കള്‍: വിദ്യ, നിത്യ, ആദർശ്. ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ് അനില്‍.

SUMMARY: Youth dies in tiger attack in Pathanamthitta

NEWS BUREAU

Recent Posts

ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ് ചാക്കോ കെ തോമസിനും ഗ്രേസ് സന്ദീപിനും

ബെംഗളൂരു: ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാക്കോ കെ തോമസ് ബെംഗളൂരു രചിച്ച…

55 seconds ago

കടുത്ത പനിയും വിറയലും; മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ആശുപത്രിയില്‍

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് സ്ഥാപക നേതാവുമായ എച്ച്.ഡി. ദേവഗൗഡയെ കടുത്ത പനിയും വിറയലും കാരണം ബെംഗളൂരുവിലെ ഓള്‍ഡ് എയര്‍പോര്‍ട്ട്…

20 minutes ago

മോഹൻലാലിനെ ആദരിച്ച്‌ കരസേന; ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മോഹൻലാല്‍

ന്യൂഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിച്ച്‌ കരസേന. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച്‌ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര…

46 minutes ago

സ്വര്‍ണപ്പാളി വിവാദം; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വർണപ്പാളി കാണാതായ സംഭവത്തില്‍ നടപടിയുമായി ദേവസ്വം ബോർഡ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ…

1 hour ago

സര്‍വേ; കര്‍ണാടകയില്‍ സ്‌കൂളുകള്‍ക്കുള്ള ദസറ അവധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്ത് സാമൂഹിക, വിദ്യാഭ്യാസ സര്‍വേ നടക്കുന്നതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള ദസറ അവധി നീട്ടിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.…

1 hour ago

മൈസൂരുവില്‍ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു

ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്ത് ചൊവ്വാഴ്ച യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. മൈസൂരിലെ ക്യാതമരനഹള്ളി സ്വദേശിയായ വെങ്കിടേഷ് ആണ് കൊല്ലപ്പെട്ടത്. ദസറ എക്‌സിബിഷന്‍…

2 hours ago