ബെംഗളൂരു: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വെസ്റ്റ് ബെംഗളൂരുവിൽ മഞ്ജുനാഥ് നഗർ പിജിയിൽ താമസിക്കുന്ന ബീദർ സ്വദേശിയായ ശ്രീനിവാസ് (24) ആണ് മരിച്ചത്. സ്മാർട്ട്‌ഫോൺ ചാർജ് പ്ലഗ് ഇൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. നനഞ്ഞ കൈകൾ കൊണ്ടായിരുന്നു ശ്രീനിവാസ് ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചത്.
ശ്രീനിവാസ് കുഴഞ്ഞുവീണതോടെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായാണ് ശ്രീനിവാസ് ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ബിരുദം പൂർത്തിയാക്കി കമ്പ്യൂട്ടർ സയൻസിൽ കോഴ്‌സ് പഠിക്കുന്നതിനായി അടുത്തിടെയാണ് ശ്രീനിവാസ് ബെംഗളൂരുവിലേക്ക് എത്തിയത്. സംഭവത്തിൽ ബസവേശ്വര നഗർ പോലീസ് കേസെടുത്തു.
TAGS: BENGALURU | ELECTROCUTION
SUMMARY: Youth electrocuted while charging mobile phone
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…