കോഴിക്കോട്: കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും സഹായങ്ങള്‍ നല്‍കിയ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയത്. നടക്കാവ് സെയില്‍ ടാക്സ് ഓഫീസിന് സമീപമുള്ള ജവഹർനഗർ കോളനിയില്‍ വച്ച് പുലർച്ചെയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്.
ജവഹർ നഗർ കോളനിയിലെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അന്വേഷണം നടത്തിയിരുന്നു. കാറില്‍ വന്ന യുവാവിനെ മറ്റൊരു ഇന്നോവ കാറില്‍ വന്ന നാലംഗ സംഘം കാർ സഹിതം തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കാർ നമ്പർ കേന്ദ്രീകരിച്ച് നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വയനാട് പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. പിന്നില്‍ സാമ്പത്തിക ഇടപാടെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
SUMMARY: Youth kidnapped from Kozhikode found; Four-member gang arrested
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…
പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നിർണായക നീക്കവുമായി പോലീസ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും…
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…
ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…