മലപ്പുറം: വിവാദ പരാമര്‍ശത്തില്‍ കെ.ടി. ജലീലില്‍ എം.എല്‍.എക്കെതിരെ പരാതി നല്‍കി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ജലീല്‍ മതസ്പര്‍ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെന്നും കേസെടുക്കണമെന്നുമാണ് യൂത്ത് ലീഗിന്റെ ആവശ്യം.
ജലീലിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഒരു സമുദായത്തെ കുറിച്ചു മറ്റുള്ളവര്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഇതിലൂടെ സമുദായത്തെ ഒറ്റുകൊടുക്കുകയാണെന്നും പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം വിവാദ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കെ.ടി ജലീല്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലിം മതവിഭാഗത്തില്‍നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, എല്ലാ മുസ്ലിംകളും സ്വര്‍ണ്ണക്കടത്ത് നടത്തുന്നവരാണെന്ന് പറഞ്ഞിട്ടില്ലെന്നും ജലീല്‍ വാദിച്ചു.
TAGS : KT JALEEL | YOUTH LEAGUE
SUMMARY : Controversial remark: Youth League filed a complaint against Jaleel
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തില്‍ കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച…
തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…
കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…