ബെംഗളൂരു: വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. ബെംഗളൂരു റൂറലിൽ ഹൊസ്കോട്ടിനടുത്തുള്ള ദേവഷെട്ടിഹള്ളി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ബയേഷ് (28) ആണ് മരിച്ചത്. ഫാം ഹൗസിലാണ് ബയേഷ് ആത്മഹത്യ ചെയ്തത്. പിതാവിന്റെ സിംഗിൾ ബാരൽ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു.
കുടുംബാംഗങ്ങൾ തിരുപ്പതിയിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്. വെടിയൊച്ച കേട്ട് തൊഴിലാളികൾ ഫാംഹൗസിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ബയേഷിനെയാണ് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ബെംഗളൂരു റൂറൽ എസ്പി സി.കെ. ബാബ പറഞ്ഞു. ബയേഷിന് 30 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതായിരിക്കാം മരണകരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ബെംഗളൂരു റൂറൽ പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Youth who returned home after completing education abroad, shoots himself dead
ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം…
ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില് വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60…
ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ…
റിയാദ്: സൗദി ബാലന് അനസ് അല്‍ ഷഹ്രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച അപ്പീല്‍ സൗദി…